Connect with us

National

പ്രതിപക്ഷ എംപിമാരുടെ സംഘം നാളെയും മറ്റന്നാളും ത്രിപുര സന്ദർശിക്കും

സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയുടെ നേതൃത്വത്തിൽ ഏഴംഗ പ്രതിനിധി സംഘമാണ് നാളെ ത്രിപുരയിൽ എത്തുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ത്രിപുരയിൽ അക്രമം നടന്ന പ്രദേശങ്ങളിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം നാളെയും മറ്റന്നാളും സന്ദർശനം നടത്തും. സിപിഐഎം, സിപിഐ, കോൺഗ്രസ്‌ പാർട്ടികളിലെ രാജ്യ സഭാ ലോക് സഭാ അംഗങ്ങളാണ് ത്രിപുര സന്ദർശിക്കുന്നത്.

സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയുടെ നേതൃത്വത്തിൽ ഏഴംഗ പ്രതിനിധി സംഘമാണ് നാളെ ത്രിപുരയിൽ എത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും നേരെ അതി രൂക്ഷമായ അക്രമണമാണ് ത്രിപുരയിൽ അരങ്ങേറുന്നത്. നിരവധിയായ വീടുകളും ഓഫീസുകളും ആക്രമിക്കപ്പെട്ടു. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് വിഖാതമാകുന്ന ഇത്തരം അക്രമങ്ങൾ ഭരണ കക്ഷിയുടെ നേതൃത്വത്തിൽ അരങ്ങേറുന്നത് അത്യന്തം ഗുരുതരമായ പ്രശനമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ എംപിമാരുടെ സംഘം ത്രിപുര സന്ദർശിക്കാൻ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

സന്ദർശനത്തെ തുടർന്ന് ത്രിപുര ഗവർണറുമായും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ത്രിപുരയിൽ നടക്കുന്ന ജനാധിപത്യ ധ്വംസനത്തെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ഗർവർണർക്കും കേന്ദ്ര സർക്കാരിനും സമർപ്പിക്കുമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും എംപിമാർ അറിയിച്ചു.

Latest