Kerala
കാറില്‍ കടത്തുകയായിരുന്ന 132 കിലോ കഞ്ചാവുമായി അഞ്ചംഗ സംഘം പിടിയില്‍
രണ്ട് കാറുകളില്‍ ഒരു കാറിന്റെ ഡിക്കിക്കുള്ളില്‍ ആറ് കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്

മലപ്പുറം | കാറില്‍ കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് വഴിക്കടവ് എക്സൈസ് ചെക്പോസ്റ്റില്‍ പിടികൂടി. കഞ്ചാവ് കടത്തിയ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമല്‍, കോട്ടയ്ക്കല്‍ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് കാറുകളില്‍ ഒരു കാറിന്റെ ഡിക്കിക്കുള്ളില്‍ ആറ് കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു കാര്‍ പൈലറ്റായിട്ടാണ് എത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നും മൈസൂരുവിലേക്കും അവിടെ നിന്ന് നിന്നു മഞ്ചേരിയിലേക്കാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.
---- facebook comment plugin here -----