Connect with us

Kerala

മഅ്ദിന്‍ ഹിജ്റ ക്യാമ്പയിന് പ്രൗഢമായ തുടക്കം

ജൂലൈ 6ന് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ഹിജ്‌റ കോണ്‍ഫറന്‍സോടെ സമാപനം

Published

|

Last Updated

മലപ്പുറം | ഇസ്ലാമിക് കലണ്ടറിലെ ആദ്യ മാസമായ മുഹറത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ഹിജ്റ ക്യാമ്പയിന് പ്രൗഢമായ തുടക്കം. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

ഹിജ്റ ക്യാമ്പയിനിന്റെ ഭാഗമായി ഫസ്റ്റ് ഓഫ് മുഹര്‍റം, ഹിജ്റ ശില്‍പ്പശാല, ഗോള ശാസ്ത്ര സെമിനാര്‍, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, മെസ്സേജ് ഡിസ്പ്ലേ, ക്വിസ് മത്സരം, പ്രബന്ധ മത്സരം എന്നിവ നടക്കും. ജൂലൈ 6 മുഹറം 10ന് പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ഹിജ്‌റ കോണ്‍ഫറന്‍സ് നടക്കും. വനിതകള്‍ക്കായി മുഹറം 9 ന് മഹ്ളറത്തുല്‍ ബദ്രിയ്യ, മുഹറം 10ന് പ്രാര്‍ത്ഥനാ മജ്ലിസ് എന്നിവയും നടക്കും.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയില്‍, അബ്ദുല്‍ ഗഫൂര്‍ സഖാഫി കാവനൂര്‍, അബ്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, കെ ടി അബ്ദുസമദ് സഖാഫി, ബഷീര്‍ സഅദി വയനാട്, ഒ പി അബ്ദുസമദ് സഖാഫി, അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട്, സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം  സംബന്ധിച്ചു.

Latest