fire kozhikode
കോഴിക്കോട് കൊളത്തറയില്‍ ചെരുപ്പ് കമ്പനിയില്‍ തീപിടുത്തം
കട പൂര്‍ണമായും കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കോഴിക്കോട് | കൊളത്തറ റഹ്‌മാന്‍ ബസാറില്‍ ചെരുപ്പ് കമ്പനിയില്‍ തീപിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം. ബിനീഷ് എന്നയാളുടെ ചെരുപ്പ് കമ്പനിയിലാണ് ഇന്ന് പലുര്‍ച്ചെ രണ്ട് മണിയോടെ തീപിടുത്തമുണ്ടായത്. പത്ത് യൂണിറ്റ് അഗ്നിശമന വിഭാഗമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കട പൂര്‍ണമായും കത്തിനശിച്ചതായി അഗ്നിശമന വിഭാഗം അറിയിച്ചു.
---- facebook comment plugin here -----