National
പ്രധാന മന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡ്രോണ്‍ പറന്നു; മൂന്നുപേര്‍ അറസ്റ്റില്‍
ഡ്രോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
		
      																					
              
              
            അഹമ്മദാബാദ് | ഗുജറാത്തിലെ ബാവ്‌ലയില്‍ പ്രധാന മന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്വകാര്യ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡ്രോണും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബാവ്‌ലയില്‍ പ്രധാന മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് ഡ്രോണ്‍ പറന്നത്. പരിപാടിയുടെ സുരക്ഷ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളെ കുറിച്ച് അറിയാതെയാണ് ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക സൂചന.
ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 182 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
