Saudi Arabia
ഡിഫ ചാമ്പ്യന്‍സ് ലീഗ്: ലോഗോ പ്രകാശനം ചെയ്തു
ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ രക്ഷാധികാരി സകീര്‍ വള്ളക്കടവിന് നല്‍കി പ്രകാശനം ചെയ്തു.
ദമാം | സഊദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി ഫുട്‌ബോള്‍ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ജനുവരി ഒമ്പത് മുതല്‍ ദമാമില്‍ സംഘടിപ്പിക്കുന്ന എച്ച് എം ആര്‍-ഡിഫ ചാമ്പ്യന്‍സ് ലീഗിന്റെ ലോഗോ പ്രകാശനവും മത്സരത്തിന്റെ ഫിക്സ്ചര്‍ ക്രമീകരണവും ദമാമില്‍ നടന്നു. ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ രക്ഷാധികാരി സകീര്‍ വള്ളക്കടവിന് നല്‍കി പ്രകാശനം ചെയ്തു.
ഫിക്സ്ചര്‍ ക്രമീകരണത്തിന് ഡിഫ ജനറല്‍ സെക്രട്ടറി റഷീദ് മാളിയേക്കല്‍, ടെക്‌നിക്കല്‍ കമ്മിറ്റിയംഗം അബ്ദുല്‍ റാസിഖ് വള്ളിക്കുന്ന് നേതൃത്വം നല്‍കി.
സിദ്ധീഖ് ഖതീഫ് (ദല്ലാ എഫ് സി), ഷജീര്‍ തൂണേരി (യൂത്ത് ക്ലബ്), ഷമീം കുനിയില്‍ (കെപ് വ), ഷഹീന്‍ മാങ്ങാട് (ബദര്‍ എഫ് സി), ഫതീന്‍ മങ്കട (ഫോര്‍സ), ഇഖ്ബാല്‍ ആനമങ്ങാട് (യു എഫ് സി), നൗശാദ് മൂത്തേടം (ഡി എഫ് സി ഖതീഫ് ), റസാഖ് ബാബു ഓമാനൂര്‍ (എം യു എഫ് സി), ജുനൈദ് നീലേശ്വരം (സി എസ് സി), റിയാസ് പറളി (യംഗ്സ്റ്റര്‍), അനസ് മമ്പാട് (ഇംകോ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുജീബ് കളത്തില്‍ സ്വാഗതവും ആസിഫ് മേലങ്ങാടി നന്ദിയും പറഞ്ഞു.



