Connect with us

Kozhikode

കേരള യാത്രക്ക് നോളജ് സിറ്റിയില്‍ ഊഷ്മള വരവേല്‍പ്പ്

ഉപനായകന്‍ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും സംഘത്തിനുമാണ് വരവേല്‍പ്പൊരുക്കിയത്.

Published

|

Last Updated

കേരള യാത്രയെ മര്‍കസ് നോളജ് സിറ്റിയില്‍ വരവേല്‍ക്കുന്നു.

നോളജ് സിറ്റി : കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള യാത്രക്ക് മര്‍കസ് നോളജ് സിറ്റിയില്‍ ഊഷ്മള വരവേല്‍പ്പൊരുക്കി.

കേരള യാത്ര ഉപനായകന്‍ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ബുഖാരി, മുഹ്‌യിദ്ദീന്‍ കുട്ടി ബാഖവി പൊന്മള, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായാമംഗലം, മജീദ് കക്കാട്, ഡോ. കുഞ്ഞു മുഹമ്മദ് സഖാഫി കൊല്ലം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, മുഹമ്മദ് പറവൂര്‍, എന്‍ അലി അബ്ദുല്ല, ഇബ്റാഹീം തൃശൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി മെരുവമ്പായി തുടങ്ങിയ നേതാക്കള്‍ക്കും സംഘത്തിനുമാണ് നോളജ് സിറ്റിയില്‍ വരവേല്‍പ്പൊരുക്കിയത്.

നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. പി വി ശംസുദ്ദീന്‍, ഡോ. യു മുജീബ്, ഡോ. യു കെ മുഹമ്മദ് ശരീഫ്, ഡോ. സി അബ്ദുല്‍ സമദ്, അഡ്വ. ശംസീര്‍ നൂറാനി തുടങ്ങിയവര്‍ ചേര്‍ന്നാണ് കേരള യാത്രയെ സ്വീകരിച്ചത്.

 

 

Latest