Kerala
തോട്ടില്‍ നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തി
വണ്ടൂര്‍ കുമ്മാളിപ്പാടി പൊട്ടിപ്പാറയിലെ കാപ്പില്‍ തോട്ടില്‍ നിന്നാണ് ഇന്നലെ വൈകിട്ട് ആറോടെ മരത്തിന്റെ വേരില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

വണ്ടൂര്‍ | തോട്ടില്‍ നിന്ന് പകുതിയിലധികം അഴുകിയ മൃതദേഹം കണ്ടെത്തി. വണ്ടൂര്‍ കുമ്മാളിപ്പാടി പൊട്ടിപ്പാറയിലെ കാപ്പില്‍ തോട്ടില്‍ നിന്നാണ് ഇന്നലെ വൈകിട്ട് ആറോടെ മരത്തിന്റെ വേരില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വണ്ടൂര്‍ പോലീസ് സ്ഥലത്തെത്തി.
ട്രോമാകെയറിന്റെ സഹായത്തോടെ മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം പുരുഷന്റേതാണെന്ന നിഗമനത്തിലാണ് പോലീസ്. 50 വയസ്സ് പ്രായം വരുമെന്നാണ് കരുതുന്നത്.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്ന് രാവിലെ പോലീസ് ഇന്‍ക്വസ്റ്റ് നടത്തും.
---- facebook comment plugin here -----