Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
പാലക്കാട് അലനല്ലൂര്‍ സ്വദേശി പൂന്തോട്ട പണിക്കാരനായ ഹരീഷ് ചന്ദ്രന്‍ (49) ആണ് അറസ്റ്റിലായത്.

കോഴിക്കോട് | 2019ലെ പ്രളയകാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. പാലക്കാട് അലനല്ലൂര്‍ സ്വദേശി പൂന്തോട്ട പണിക്കാരനായ ഹരീഷ് ചന്ദ്രന്‍ (49) ആണ് അറസ്റ്റിലായത്. പോക്സോ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വീട്ടില്‍ ഒറ്റക്കായിരുന്ന പെണ്‍കുട്ടിയെ കൈകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിചാരണാ സമയത്ത് ഹാജരാകാതെ പ്രതി ഒളിവിലായിരുന്നു.
ഇയാള്‍ കോഴിക്കോട് മാനിപുരത്ത് ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാവൂര്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സി ഐ. കെ വിനോദന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദ്, സിവില്‍ പോലീസ് ഓഫീസര്‍ ഷിനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.