Connect with us

Kerala

എരുമേലിയില്‍ അയ്യപ്പ ഭക്തരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

ആന്ധ്രയില്‍ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്.

Published

|

Last Updated

എരുമേലി  | ശബരിമലയിലേക്ക് പോയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. എരുമേലിക്ക് സമീപം കണമലയിലാണ് അപകടം. ഇന്നു രാവിലെ 6.15ഓടെയാണ് സംഭവം

നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആന്ധ്രയില്‍ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്.നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ മറിയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. അപകടത്തിന് പിന്നാലെ ഇവിടെ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്

Latest