Connect with us

Malappuram

അര്‍ശദി ആദര്‍ശ യാത്രക്ക് ഉജ്ജ്വല സമാപനം

മത പരിഷ്‌കരണ വാദികള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും വിശുദ്ധ ഇസ്്ലാമിന്റെ ആശയാദര്‍ശങ്ങള്‍ സര്‍വകാലികവും ഒരിക്കലും തിരുത്തേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

മലപ്പുറം |  അറിവ്, ആദര്‍ശം: നവോത്ഥാനത്തിന്റെ മൂന്ന് പതിറ്റാണ്ട് എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 1, 2, 3 തിയ്യതികളില്‍ കൊളത്തൂരില്‍ നടക്കുന്ന ഇര്‍ശാദിയ്യ മുപ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അര്‍ശദി ആദര്‍ശ യാത്രക്ക് മലപ്പുറത്ത് ഉജ്ജ്വല സമാപനം.ജില്ലയിലെ 5 ഭാഗങ്ങളില്‍ നിന്ന് എത്തിയ ആദര്‍ശ യാത്ര മലപ്പുറം കുന്നുമ്മലില്‍ സംഗമിച്ചു. സമാപന സംഗമം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മത പരിഷ്‌കരണ വാദികള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും വിശുദ്ധ ഇസ്്ലാമിന്റെ ആശയാദര്‍ശങ്ങള്‍ സര്‍വകാലികവും ഒരിക്കലും തിരുത്തേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അലി അബ്ബാസ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് അദ്ധ്യക്ഷത വഹിച്ചു. അലവി സഖാഫി കൊളത്തൂര്‍, ഇബ്റാഹീം ബാഖവി മേല്‍മുറി, പി.എം മുസ്തഫ കോഡൂര്‍, വഹാബ് സഖാഫി മമ്പാട്, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, എ.സി ഇബ്റാഹീം മുസ്്ലിയാര്‍ പ്രസംഗിച്ചു.

പൊന്നാനി, കടലുണ്ടി നഗരം, പട്ടാമ്പി, വഴിക്കടവ്, ഐക്കരപ്പടി എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച ആദര്‍ശ യാത്രക്ക് സയ്യിദ് കെ.വി.കെ മദനി അല്‍ അര്‍ശദി ചെറുകുളമ്പ്, സയ്യിദ് ശിഹാബുദ്ദീന്‍ സഖാഫി അല്‍ അര്‍ശദി അത്തിപ്പറ്റ, സയ്യിദ് അലി അബ്ബാസ് ഫാളിലി അല്‍ അര്‍ശദി ചാലിശ്ശേരി, സയ്യിദ് മുദ്ദസിര്‍ അല്‍ അര്‍ശദി തിരൂര്‍ക്കാട്, സയ്യിദ് ഹസന്‍ ജിഫ്രി അല്‍ അര്‍ശദി പാങ്ങ്, ദുല്‍ഫുഖാര്‍ അലി സഖാഫി, മുജീബ് വടക്കേമണ്ണ, അബ്ദുല്‍ ജലീല്‍ അഹ്സനി ആലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി