Connect with us

National

വസായില്‍ 20കാരിയെ കാമുകൻ സ്‌പാനർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി

രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെ  സഹായിക്കാന്‍ ചുറ്റും കൂടി നിന്നവര്‍ യാതൊരു ശ്രമവും നടത്താത്തത്  ദൃശ്യങ്ങളില്‍ വ്യക്തമാണ്.  

Published

|

Last Updated

വസായ് | മഹാരാഷ്ട്രയിലെ വസായിയില്‍ 20കാരിയെ കാമുകന്‍ നടുറോഡില്‍ സ്‌പാനർ ഉപയോഗിച്ച് കുത്തികൊലപ്പെടുത്തി.ചിഞ്ച്പാഡയില്‍ ഇന്ന് രാവിലെയാണ് ക്രൂരകൊലപാതകം നടന്നത്.ആരതി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. രോഹിത് യാദവ് എന്ന 29കാരനാണ്  കൃത്യം നടത്തിയത്. ഇയാള്‍ പെണ്‍കുട്ടിയുമായി രണ്ട് വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

റോഡിലൂടെ നടന്ന പോകുന്ന ആരതിയെ തടഞ്ഞു നിര്‍ത്തി രോഹിത് തലയിലും നെഞ്ചിലും തുടരെ തുടരെ കുത്തുകയായിരുന്നു. പെണ്‍കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ക്രൂര കൊലപാതകത്തിന്റെ വിഡീയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതി അക്രമം നടത്തുമ്പോള്‍ ചുറ്റും കാഴ്ചക്കാരായി നിരവധിപേര്‍ ഉണ്ടായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെ  സഹായിക്കാന്‍ ചുറ്റും കൂടി നിന്നവര്‍ യാതൊരു ശ്രമവും നടത്താത്തത്  ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

Latest