Kerala
പതിനാറുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു
മന്നങ്കരച്ചിറ സ്വദേശി കാശിനാഥന്‍ ആണ് പത്തനംതിട്ട തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ മരിച്ചത്

പത്തനംതിട്ട | ക്ഷേത്രക്കുളത്തില്‍ പതിനാറുകാരനായ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മന്നങ്കരച്ചിറ സ്വദേശി കാശിനാഥന്‍ ആണ് പത്തനംതിട്ട തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ മരിച്ചത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് കൂട്ടുകാരനുമൊത്ത് കാശിനാഥന്‍ കുളത്തില്‍ കുളിക്കാനിറങ്ങിയത്. കുളത്തില്‍ മുങ്ങിപ്പോയ കാശിനാഥനെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷിച്ച് തിരുവല് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, വഴിമധ്യേ മരണപ്പെടുകയായിരുന്നു.
---- facebook comment plugin here -----