Connect with us

heart transplantation

കുവൈത്തിൽ 60കാരൻ്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

രാജ്യത്തെ രണ്ടാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടിയാണിത്.

Published

|

Last Updated

കുവൈത്ത് സിറ്റി | ഹൃദയസ്തംഭനം വന്ന് ചികിത്സയോട് പ്രതികരിക്കാതിരുന്ന 60 പിന്നിട്ട കുവൈത്തി പൗരൻ്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം. ചികിത്സാ രംഗത്തെ കുവൈത്തിൻ്റെ പുതിയ നേട്ടമാണിത്. രാജ്യത്തെ രണ്ടാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടിയാണിത്. ഒരു കുവൈത്തി പൗരൻ്റെത് ആദ്യത്തേതും.

കുവൈത്ത്- സഊദി സംയുക്ത മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പ്രൊഫ.റിയാദ് അൽ തർസീയും സഊദി കിംഗ്‌ ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഹാർട്ട് സർജൻ ഡോ.ഫിറാസ് ഖലീലുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

ഇബ്രാഹിം വെണ്ണിയോട്