International
മെക്‌സിക്കോയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ട്രക്ക് അപകടത്തില്‍പ്പെട്ട് 49 മരണം; 40 പേര്‍ക്ക് പരുക്ക്
കൊല്ലപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്നു അറിവായിട്ടില്ല.
ടക്സ്റ്റ്‌ല ഗുട്ടിറെസ് | മെക്‌സിക്കോയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ട്രക്ക് അപകടത്തില്‍പ്പെട്ട് 49 പേര്‍ മരിച്ചു. തെക്കന്‍ സംസ്ഥാനമായ ചിയാപാസിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മതിലിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.
അപകടത്തില്‍ 40 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
ഇവരുടെ പക്കല്‍ രേഖകള്‍ ഒന്നുമില്ലായിരുന്നു. കൊല്ലപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്നും അറിവായിട്ടില്ല.
---- facebook comment plugin here -----



