Kerala
'തന്റെ ട്വീറ്റില്‍ ഒരു തെറ്റുമില്ല, ഒരു വാക്കു പോലും ഡിലീറ്റ് ചെയ്യില്ല'; നിലപാടിലുറച്ച് അനില്‍ ആന്റണി
ഇത്രയും കാലം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് താന്‍ കേട്ടു. ഇനി താന്‍ പറയുന്നത് അവര്‍ കേള്‍ക്കട്ടെ.

തിരുവനന്തപുരം | ബി ബി സി ഡോക്യുമെന്ററി വിവാദത്തില്‍ നിലപാടിലുറച്ച് അനില്‍ ആന്റണി. ഇന്നലത്തെ ട്വീറ്റില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വകാര്യ ചാനലിനോടു പ്രതികരിക്കവേ അനില്‍ പറഞ്ഞു.
തന്റെ ട്വീറ്റില്‍ ഒരു തെറ്റുമില്ല. ഒരു വാക്കുപോലും ഡിലീറ്റ് ചെയ്യില്ല. അതുകൊണ്ടുതന്നെ ഡോക്യുമെന്ററിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അനില്‍ ആന്റണി വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുതന്നെ തനിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. തനിക്കെതിരെ പറഞ്ഞ കാര്യങ്ങളെല്ലാം വേദനാജനകമായി തോന്നി. അവരെക്കുറിച്ചെല്ലാം തനിക്ക് കൃത്യമായി അറിയാം.
ഇത്രയും കാലം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് താന്‍ കേട്ടു. ഇനി താന്‍ പറയുന്നത് അവര്‍ കേള്‍ക്കട്ടെ. ബി ബി സി ഡോക്യുമെന്ററി എവിടെ നിന്ന് വന്നു എന്ന് പരിശോധിക്കണമെന്നും അനില്‍ പറഞ്ഞു.