Connect with us

National

'അത്ര ധാരണയില്ല അല്ലേ'; മോദിയുടെ പുള്‍ അപ് വര്‍ക്കൗട്ടിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ട്രോളുകള്‍ ഇറങ്ങുന്നുണ്ട്.

Published

|

Last Updated

സോഷ്യല്‍ മീഡിയക്ക് ചൂടുള്ള വിഭവമായിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജിം വര്‍ക്കൗട്ട്. ഉത്തര്‍ പ്രദേശിലെ മീററ്റ് മേജര്‍ ധ്യാന്‍ ചന്ദ് സ്‌പോര്‍ട്‌സ് യൂനിവേഴ്‌സിറ്റി ശിലാസ്ഥാപന ചടങ്ങിനിടെയാണ് അദ്ദേഹം ജിമ്മിലെത്തിയത്. പുള്‍ അപ് വര്‍ക്കൗട്ടിനുള്ള ഉപകരണത്തില്‍ ഇരുന്ന് ശരിയായ വിധത്തിലല്ലാതെ വ്യായാമം ചെയ്യുന്നതാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.

ഹാന്‍ഡിലുകള്‍ നെഞ്ചിനോട് അടുപ്പിച്ച് ചെയ്യേണ്ട വര്‍ക്കൗട്ടാണിത്. എന്നാല്‍ ഹാന്‍ഡിലില്‍ തൂങ്ങുന്നത് പോലെയാണ് മോദി ചെയ്യുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് ഇന്‍സ്ട്രക്ടര്‍ പറഞ്ഞുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് ഒരു കൈ കൊണ്ട് ഹാന്‍ഡില്‍ താഴ്ത്തുന്നുണ്ട് മോദി.

ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ട്രോളുകള്‍ ഇറങ്ങുന്നുണ്ട്. മോദിയെ ഉപയോഗിച്ച് ജിം ഉപകരണം വര്‍ക്കൗട്ട് ചെയ്തുവെന്നായിരുന്നു ഒരു ട്വീറ്റ്. ജിമ്മില്‍ പോകാനുള്ള താത്പര്യം തന്നെ കെടുത്തിക്കളയുന്നതായിരുന്നു മോദിയുടെ വര്‍ക്കൗട്ടെന്നും ഈ കോമഡി ജിമ്മില്‍ കാട്ടിക്കൂട്ടാന്‍ ഇനി ബി ജെ പിക്കാരുടെ തിക്കുംതിരക്കുമായിരിക്കുമെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു.

സമ്പദ്ഘടന താഴ്ചയില്‍ നിന്ന് കരകയറുന്നില്ല, തൊഴിലസവരങ്ങളുണ്ടാകുന്നില്ല, ജനാധിപത്യം ഋജുവാകുന്നില്ല, നീതിന്യായ മേഖല പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല, എന്നാലും മോദി ജിമ്മില്‍ പോകുന്നുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്. മോദിയുടെ പുള്‍ അപ് വര്‍ക്കൗട്ടിനെ പരിഹസിക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍. എന്നാല്‍ സുള്ളി ഡീല്‍സ്, ബുള്ളി ഡീല്‍സിനെ സംബന്ധിച്ച് ആരുമൊന്നും പറയുന്നില്ല, മുന്‍ഗണനയാണോ അതോ ഭയമാണോ അതുമല്ല പ്രത്യേക അവകാശമാണോ ഇത്?- എന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

---- facebook comment plugin here -----

Latest