Kozhikode
'ആകാശക്കോട്ടയിലെ മുത്തശ്ശി' പ്രകാശനം ചെയ്തു
ഷാഫി പറമ്പില്‍ എം പിയാണ് പ്രകാശനം നിര്‍വഹിച്ചത്

അനഘ ബിനീഷിന്റെ ബാലസാഹിത്യ കൃതിയായ ആകാശകോട്ടയിലെ മുത്തശ്ശി ഷാഫി പറമ്പില്‍ എം പി പ്രകാശനം ചെയ്യുന്നു
കോഴിക്കോട് | യുവ എഴുത്തുകാരി അനഘ ബിനീഷിന്റെ ബാലസാഹിത്യ കൃതിയായ ആകാശക്കോട്ടയിലെ മുത്തശ്ശി പ്രകാശനം ചെയ്തു. ഷാഫി പറമ്പില്‍ എം പിയാണ് പ്രകാശനം നിര്‍വഹിച്ചത്. നൈതിക് കൃഷ്ണ, നേഹന്ത് കൃഷ്ണ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി.
ചെങ്ങോട്ടുകാവില്‍ അഭയം രജത ജൂബിലി സ്മാരകമായി നിര്‍മിച്ച റസിഡന്‍ഷ്യല്‍ കെയര്‍ ഹോം പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു പ്രകാശനം നടന്നത്. കുഞ്ഞുങ്ങളുടെ ആവശ്യപ്രകാരം പറഞ്ഞുകൊടുക്കുന്ന കഥകളാണ് ഇങ്ങനെ ഒരു ബാലസാഹിത്യ കൃതി എഴുതാന്‍ പ്രേരകമായതെന്ന് എഴുത്തുകാരി പറഞ്ഞു. നേരത്തെ താദാത്മ്യം എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത്തോളി സ്വദേശിയാണ് അനഘ ബിനീഷ്.
---- facebook comment plugin here -----