Kerala
'ആനകള്‍ക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നു'; വനം വകുപ്പിനെ കടന്നാക്രമിച്ച് സി പി എം
ഇടത് സര്‍ക്കാരിനെതിരെ ജനരോഷമുണ്ടാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.

ഇടുക്കി | ഇടുക്കിയിലെ വന്യമൃഗ ശല്യത്തില്‍ വനം വകുപ്പിനെതിരെ സി പി എം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനകള്‍ക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുകയാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ആരോപിച്ചു. സി പി എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഫോറസ്റ്റ് ഓഫീസ് ഉപരോധത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടത് സര്‍ക്കാരിനെതിരെ ജനരോഷമുണ്ടാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. ഡി എഫ് ഒയുടെ അപ്പനാണോ പടയപ്പ, അളിയനാണോ അരിക്കൊമ്പനെന്നും വര്‍ഗീസ് ചോദിച്ചു.
ചിന്നക്കനാല്‍, ശാന്തന്‍പാറ എന്നിവിടങ്ങളിലെ വന്യമൃഗ ശല്യത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി പി എം ഫോറസ്റ്റ് ഓഫീസ് ഉപരോധം സംഘടിപ്പിച്ചത്.
---- facebook comment plugin here -----