Connect with us

National

'വിഷമിക്കേണ്ട, സുരക്ഷിതരായി വീട്ടിലെത്തും'; പൈപ്പ് ലൈനിലൂടെ മകനുമായി സംസാരിച്ച് തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളി

ആർക്കും പരിക്കേറ്റിട്ടില്ലെന്നും അവർക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞതായി മകൻ

Published

|

Last Updated

ഉത്തരകാശി | ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് അതിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരന്നു. 60 മണിക്കൂറിലധികമായി തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കഴിയുകയാണ്. ഇവർക്ക് പൈപ്പ് ലൈൻ വഴി ഓക്സിജനും വെള്ളവും ഭക്ഷണവും ലഭ്യമാക്കുന്നുണ്ട്.

അതിനിടെ, തൊഴിലാളികളുടെ സൂപ്പർവൈസർ പൈപ്പ്ലൈൻ വഴി മകനോട് കുറച്ചുനേരം സംസാരിച്ചു. കുടുംബത്തിലെ മറ്റുള്ളവരുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം മകനോട് ചോദിച്ചറിയുകയും വിഷമിക്കേണ്ടെന്ന് പറയുകയും ചെയ്തു. അവർ സുരക്ഷിതരായി വീട്ടിലെത്തുമെന്നും അദ്ദേഹം മകന് ഉറപ്പ് നൽകി. തന്നോടൊപ്പം കുടുങ്ങിയ മറ്റ് 39 പേരെയും താൻ സഹായിക്കുകയാണെന്നും അത് അവരുടെ മനോവീര്യം നിലനിർത്താൻ അതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൈപ്പിലൂടെ പിതാവിനോട് സംസാരിച്ചതായി അദ്ദേഹത്തിന്റെ മകനും മാധ്യമങ്ങളോട് പറഞ്ഞു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും അവർക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞതായി മകൻ പറഞ്ഞു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവരെ രക്പ്പെടുത്തുമെന്ന് എഞ്ചിനീയർമാർ അറിയിച്ചതായും മകൻ വ്യക്തമാക്കി.

Latest