Connect with us

Kozhikode

'കോംപസ് ദ പേരെന്റോക്രാഫ്റ്റ്' ലോഞ്ച് ചെയ്തു

ആറുമാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്.

Published

|

Last Updated

ഓണ്‍ലൈന്‍ പേരെന്റിംഗ് 'കോംപസ് ദ പേരെന്റോക്രാഫ്റ്റ്' ന്റെ ലോഞ്ചിംഗ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു.

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ഹാബിറ്റസ് ലൈഫ് സ്‌കൂളിന് കീഴില്‍ ആരംഭിക്കുന്ന ആറുമാസ ഓണ്‍ലൈന്‍ പേരന്റിംഗ് കോഴ്സ് ‘കോംപസ് ദ പേരെന്റോക്രാഫ്റ്റ്’ ലോഞ്ച് ചെയ്തു. ഒരു രക്ഷിതാവിന്റെ കൗമാരം മുതല്‍ കുട്ടിയുടെ കൗമാരം വരെയുള്ള വളര്‍ച്ചയുടെ ഓരോഘട്ടവും അടിസ്ഥാനമാക്കിയാണ് കോഴ്സ് ആവിഷ്‌കരിച്ചിരിക്കുന്നത്.

മര്‍കസ് അഹ്ദലിയ വേദിയില്‍ വെച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ആണ് ലോഗോ പ്രകാശനം ചെയ്തത്. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, ഹാബിറ്റസ് ലൈഫ് സ്‌കൂള്‍ ഹോണററി ഡയറക്ടര്‍ അബ്ദു മാനിപുരം, അബ്ദുസ്സലാം, കോംപസ് ദ പേരെന്റോക്രാഫ്റ്റ് കോര്‍ഡിനേറ്റര്‍ അല്‍ വാരിസ് മുഹമ്മദ് സിജാഹ് നൂറാനി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ക്രിയാത്മകമായ പേരന്റിംഗിലൂടെ ഉത്തമ വ്യക്തിയെയും സമൂഹത്തെയും വളര്‍ത്തിയെടുക്കാന്‍ സാധിക്കും. അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യത്തില്‍ രക്ഷിതാക്കള്‍ നേരിടുന്ന വെല്ലുവിളികളെ മികച്ച പേരെന്റിംഗിലൂടെ പരിഹരിക്കാന്‍ കഴിയും.

പ്രശസ്ത അന്തര്‍ദേശീയ പരിശീലകന്‍ അബ്ദു മാനിപുരം ആണ് കോഴ്സിന് നേതൃത്വം നല്‍കുന്നത്. ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന പ്രൊഫഷണല്‍ പേരെന്റിംഗ് കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്യാനും മറ്റു വിവരങ്ങള്‍ക്കും 9061912050 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest