Connect with us

Kerala

'കൂടും കോഴിയും പദ്ധതി'; മുട്ട ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടും- മന്ത്രി ജെ ചിഞ്ചുറാണി

ലയബിലിറ്റി ഗ്രൂപ്പിലെ അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും മുട്ടയിടാന്‍ പ്രായമായ 100 കോഴിയെയും കൂടും നല്‍കും

Published

|

Last Updated

പത്തനംതിട്ട | മുട്ട ഉത്പാദനത്തില്‍ കേരളം സ്വയം പര്യാപ്തത നേടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന കൂടും കോഴിയും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത ജോയിന്റ് ലയബിലിറ്റി ഗ്രൂപ് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണിത്.

തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ലയബിലിറ്റി ഗ്രൂപ്പിലെ അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും മുട്ടയിടാന്‍ പ്രായമായ 100 കോഴിയെയും കൂടും നല്‍കും. ഓരോ ഗുണഭോക്താവിനും 90,000 രൂപയുടെ ആനുകൂല്യം ലഭിക്കും. ഗുണഭോക്തൃ വിഹിതമായി 5000 രൂപ വീതം അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ വനിതാമിത്രം, കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്, നഗരപ്രിയ എന്നീ പദ്ധതികളിലൂടെ മുട്ട ഉത്പാദനം സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. ബിവി 380 എന്ന ഇനത്തിലുള്ള കോഴികളെയാണ് കൂടും കോഴിയും പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഒരു വര്‍ഷം 300 മുട്ട വരെ ഇടുന്ന കോഴികളാണ് ഇത്. പദ്ധതി വഴി വിതരണം ചെയ്യുന്ന കൂട്ടില്‍ കോഴികള്‍ക്ക് വെളളം കുടിക്കാനുള്ള സംവിധാനം, കാഷ്ഠം കൂട്ടില്‍ വീഴാതെ പുറത്തേക്ക് പോകാനുള്ള സംവിധാനം എന്നിവയുണ്ടെന്നും മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest