Connect with us

Organisation

'സ്വാതന്ത്ര്യത്തിൻ്റെ 74 വർഷങ്ങൾ': ഐ സി എഫ് ചർച്ചാ സംഗമം നടത്തി

ഐ സി എഫ് ദമാം സെൻട്രൽ അഡ്മിൻ സെക്രട്ടറി മുനീർ തോട്ടട ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ദമാം | ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘സ്വാതന്ത്ര്യത്തിൻ്റെ 74വർഷങ്ങൾ- മാറുന്ന ഇന്ത്യ’ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ദമാം സിറ്റി സെക്ടർ ചർച്ചാ സംഗമം നടത്തി. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അന്തസത്ത ഇല്ലാതാകുമെന്നും പ്രാദേശികമായി ഉണ്ടായ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളെ വരും തലമുറക്ക് കൂടി ബോധ്യപ്പെടുത്തുന്ന രീതിയിൽ നിലനിർത്താൻ ആവശ്യമായ ശ്രമങ്ങൾ എല്ലാവരുടെ ഭാഗത്ത് നിന്നുമുണ്ടാവണമെന്നും കേരളത്തിൽ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാൻ ആവശ്യമായ ചേരുവകളുമായി എത്തുന്ന ഫാസിസ്റ്റ് കുതന്ത്രങ്ങൾ ചെറുത്ത് തോൽപ്പിക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ  അഭിപ്രായപ്പെട്ടു.

ഐ സി എഫ് ദമാം സെൻട്രൽ അഡ്മിൻ സെക്രട്ടറി മുനീർ തോട്ടട ഉദ്ഘാടനം ചെയ്തു. സെക്ടർ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി അമാനി കീ നോട്ട് അവതരിപ്പിച്ചു. രിസാല സ്റ്റഡി സർക്കിൾ നാഷണൽ എക്സിക്യുട്ടീവ് അംഗം സ്വാദിഖ് സഖാഫി ജഫനി, ഇസ്മായിൽ ഖുദ്സി, സിദ്ദീഖ് സഖാഫി ഓമശ്ശേരി, അബ്ദുറഹിമാൻ അശ്റഫി സംസാരിച്ചു. സെക്ടർ സംഘടന സെക്രട്ടറി അഷ്റഫ് ചാപ്പനങ്ങാടി മോഡറേറ്റർ ആയിരുന്നു.

2020-21 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ശമ്മാസ് തോട്ടട, മുഹമ്മദ് റൈഹാൻ കൊടുവള്ളി എന്നിവർക്ക് സ്നേഹോപഹാരം നൽകി. ആർ എസ് സി സ്റ്റുഡൻ്റ്സ് സർക്കിൾ അംഗങ്ങൾ അവതരിപ്പിച്ച ദേശഭക്തി ഗാനം, സ്പോട്ട് ക്വിസ് എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. സെക്ടർ സെക്രട്ടറി റമളാൻ മുസ്ലിയാർ സ്വാഗതവും സിദ്ദീഖ് പാക്കത്ത് നന്ദിയും പറഞ്ഞു.