Connect with us

Kerala

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതി പതിനെട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍

2006ല്‍ തൃശൂര്‍ എങ്ങണ്ടിയൂര്‍ ചന്തപ്പീടികയില്‍ വച്ച് സുജിത്ത് എന്നയാള്‍ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ധനേഷിനെ 2008 ഒക്ടോബര്‍ 1ന് തിരുമംഗലം ക്ഷേത്രത്തിനു സമീപത്തുവച്ചു വെട്ടിക്കൊന്ന കേസിലെ മൂന്നാം പ്രതിയാണ് രാഗേഷ്

Published

|

Last Updated

തിരുവനന്തപുരം |  സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിറകെ വിദേശത്തേക്ക് മുങ്ങിയ പ്രതിയെ പതിനെട്ട് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിച്ചു. 2008ലെ കൊലപാതകക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രാഗേഷ് ഉണ്ണിക്കൊച്ചനെയാണ് യുഎഇയില്‍നിന്ന് ഇന്നലെ കേരളത്തില്‍ എത്തിച്ചത്. സിബിഐയുടെയും ഇന്റര്‍പോളിന്റെയും സഹായത്തോടെയാണ് ഇയാളെ പിടികൂടി നാട്ടിലെത്തിച്ചത്. തൃശൂര്‍ ക്രൈംബ്രാഞ്ച് പൊലീസ് സംഘമാണ് യുഎഇയില്‍ എത്തി ഇയാളെ ഏറ്റുവാങ്ങി കേരളത്തിലേക്കു കൊണ്ടുവന്നത്.

2006ല്‍ തൃശൂര്‍ എങ്ങണ്ടിയൂര്‍ ചന്തപ്പീടികയില്‍ വച്ച് സുജിത്ത് എന്നയാള്‍ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ധനേഷിനെ 2008 ഒക്ടോബര്‍ 1ന് തിരുമംഗലം ക്ഷേത്രത്തിനു സമീപത്തുവച്ചു വെട്ടിക്കൊന്ന കേസിലെ മൂന്നാം പ്രതിയാണ് രാഗേഷ്. അന്വേഷണത്തിനിടെ ഒളിവില്‍പോയ ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഏങ്ങണ്ടിയൂര്‍ തിരുമംഗലം ക്ഷേത്രത്തിനുസമീപം 2008 ഓക്ടോബര്‍ ഒന്നിനാണ് സംഭവം നടന്നത്. വൈകീട്ട് ആറുമണിയോടെ കാറിലും ബൈക്കിലുമെത്തിയ സംഘം ധനീഷിനെ മഴുവും വടിവാളും വാളും ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനുശേഷം രണ്ടു പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നു. ധനീഷ് കൊല്ലപ്പെടുന്നതിന് മൂന്നുദിവസം മുന്‍പുമാത്രം നാട്ടിലെത്തിയ ഈ രണ്ടുപേരും സംഭവം നടന്നതിന്റെ തൊട്ടടുത്തദിവസം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതിലൊരാളാണ് ഇപ്പോള്‍ അറസ്റ്റിലായ രാഗേഷ് ഉണ്ണിക്കൊച്ചന്‍.

Content Highlights: An accused in a 2008 murder case in Thrissur has been brought back to Kerala from the UAE after 18 years on the run. Ragesh Unnikochan was extradited with the help of the CBI and Interpol. Thrissur Crime Branch officials took custody of him in the UAE and escorted him back to Kerala.

Latest