Connect with us

Kerala

ആക്ഷേപിച്ചു പോയവര്‍ക്ക് തിരികെ കയറാന്‍ കോണ്‍ഗ്രസ് വഴിയമ്പലമല്ല, സ്വീകരിക്കാന്‍ തിരക്ക് കൂട്ടുന്നവര്‍ പൊടിക്ക് ഒന്നടങ്ങണം: ജിന്റോ ജോണ്‍

സാധാരണ പ്രവര്‍ത്തകരെ കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന് ജിന്റോ ജോണ്‍

Published

|

Last Updated

കൊച്ചി| ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാടിനെതിരെ പാര്‍ട്ടി വക്താവ് ഡോക്ടര്‍ ജിന്റോ ജോണ്‍ രംഗത്ത്. ലീഡറുടെ മകളെയല്ല, കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍ ബോധമുള്ളവരെയാണ് സ്വാഗതം ചെയ്യേണ്ടതെന്ന് ജിന്റോ ജോണ്‍ പറഞ്ഞു. ആക്ഷേപിച്ചു പോയവര്‍ക്ക് തിരികെ കയറാന്‍ കോണ്‍ഗ്രസ് വഴിയമ്പലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ നെപ്പോകിഡ്ഡുകളുടെ കാലം കഴിഞ്ഞു. ഇതുവരെ കോണ്‍ഗ്രസിലേക്ക് വരുമെന്ന് പറയുക പോലും ചെയ്യാത്തവര്‍ക്ക് വേണ്ടി പരവതാനി വിരിക്കുന്നു. സ്വീകരിക്കാന്‍ തിരക്ക് കൂട്ടുന്നവര്‍ പൊടിക്ക് ഒന്നടങ്ങണമെന്നും ജിന്റോ ജോണ്‍ പറഞ്ഞു. സാധാരണ പ്രവര്‍ത്തകരെ കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന് ജിന്റോ ജോണ്‍ ആവശ്യപ്പെട്ടു.

ആക്ഷേപിച്ച് ഇറങ്ങിപ്പോയവര്‍ തിരികെ വരുമ്പോള്‍ പൊളിറ്റിക്കല്‍ ക്ലാരിറ്റി വരുത്തണം. കെ കരുണാകരന്റെ ലെഗസിയുമായാണ് പത്മജ ബിജെപിയില്‍ പോയിരുന്നത്. അവര്‍ കോണ്‍ഗ്രസിലേക്ക് വരുന്നതിന് എതിരല്ല. എന്നാല്‍ ബിജെപിയിലേക്ക് പോകുന്നതിന് മുന്‍പ് പറഞ്ഞ പ്രസ്താവനകള്‍ യോജിക്കാവുന്നതല്ല. പത്മജയെ ചേര്‍ത്ത് നിര്‍ത്തണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷനടക്കം ഒരു വിഭാഗം നേതാക്കള്‍ പ്രകടിപ്പിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ജിന്റോയുടെ വിമര്‍ശനം.

Content Highlights: Congress spokesperson Dr Jinto John criticized KPCC President Sunny Joseph for welcoming Padmaja Venugopal back after she quit the BJP. He stated the party is not a roadside inn for those who insulted it, stressing ideological clarity over dynasty politics and urging leaders to listen to grassroots workers.

---- facebook comment plugin here -----

Latest