Kerala
ഹോസ്റ്റലിൽ 20കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ സ്വീകരിച്ചു.
കൊച്ചി | പാലാരിവട്ടത്ത് 20കാരിയായ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനി ആര്‍ഷയാണ് മരിച്ചത്.
ആര്‍ഷ കൊച്ചിയില്‍ അയാട്ട കോഴ്‌സ് പഠിക്കുകയായിരുന്നു.മരണകാരണം വ്യക്തമല്ല. പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ സ്വീകരിച്ചു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)







