From the print
ഗസ്സയിൽ 20 പേർ കൊല്ലപ്പെട്ടു
തുഫ്ഫയിലെ റസിഡൻഷ്യൽ ബിൽഡിംഗിന് നേർക്കായിരുന്നു ആക്രമണം

ഗസ്സ | ഗസ്സയിലെ അൽ തുഫ്ഫയിൽ ഇസ്‌റാഈൽ ആക്രമണത്തിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഗസ്സയിൽ 81 പേരെ ഇസ്‌റാഈൽ സൈന്യം കൊലപ്പെടുത്തിയതായും 422 പേർക്ക് പരുക്കേറ്റതായും ഗസ്സാ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തുഫ്ഫയിലെ റസിഡൻഷ്യൽ ബിൽഡിംഗിന് നേർക്കായിരുന്നു ആക്രമണം. തുഫ്ഫക്ക് സമീപം യാഫ സ്ട്രീറ്റിലെ മാർക്കറ്റിൽ ആക്രമണത്തിൽ ഒമ്പത് പേരും കൊല്ലപ്പെട്ടു.
അതിനിടെ, ഗസ്സയിൽ സഹായത്തിനായി കാത്തുനിന്ന നിരായുധരായ ഫലസ്തീനികൾക്ക് നേരെ വെടിയുതിർക്കാൻ ഇസ്റാഈൽ ഉത്തരവിട്ടെന്ന ഹാരെറ്റ്സ് ദിനപത്രത്തിന്റെ റിപോർട്ട് ഇസ്റാഈൽ പ്രതിരോധസേന നിഷേധിച്ചു. തങ്ങളെ അപകീർത്തിപ്പെടുത്താനാണ് ഈ റിപോർട്ടെന്ന് ഇസ്റാഈൽ സൈന്യം വാദിച്ചു.
---- facebook comment plugin here -----