National
രാജ്യത്ത് 1,805 പേര്‍ക്കു കൂടി കൊവിഡ്; 10,000 കടന്ന് ആക്ടീവ് കേസുകള്‍
നാലുപേര്‍ മരിച്ചു.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്- 397.

ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ന് 1,805 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 10,000 കടന്നിട്ടുണ്ട്. കൊവിഡ് ബാധിതരായ നാലുപേര്‍ മരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്- 397. കേരളമാണ് രണ്ടാം സ്ഥാനത്തുള്ളത്. 299 കേസുകള്‍ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു.
പുതിയ കേസുകളില്‍ കര്‍ണാടക (209), തമിഴ്‌നാട് (99), ആന്ധ്രപ്രദേശ് (8) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.
---- facebook comment plugin here -----