Ongoing News
ഡെല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ വിജയലക്ഷ്യം 175 റണ്‍സ്
കോലിക്ക് ഫിഫ്റ്റി. 34 പന്തിൽ 50
![](https://assets.sirajlive.com/2023/04/kohli-897x538.jpg)
ബെംഗളൂരു | ഐ പി എല്‍ 16ാം പതിപ്പിലെ പിന്നാക്കക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഡല്‍ഹി കാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരത്തില്‍ 175 റണ്‍സിന്റെ ടോട്ടലുമായി ബെംഗളൂരു ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ബെംഗളൂരു 174 റൺസ് അടിച്ചെടുത്തത്.
ഓപണറായി ഗ്രീസിലെത്തി 34 പന്തില്‍ 50 റണ്‍സ് നേടിയ വിരാട് കോലിയുടെ പ്രകടനമാണ് ബെംഗളൂരുവിന് മുതല്‍ക്കൂട്ടായത്.
ഫാഫ് ഡു പ്ലെസിസുമൊത്ത് (22) മികച്ച തുടക്കമാണ് കോലി ബെംഗളൂരുവിന് നല്‍കിയത്. മഹിപാല്‍ ലാംറോര്‍ (26), ഗ്ലെന്‍ മാക്‌സ് വെല്‍ (24) എന്നിവരും നന്നായി കളിച്ചു. പുറത്താകാതെ 12 ബോളില്‍ 20 റണ്‍സ് നേടിയ ശഹബാസ് അഹ്മദിന്റെ പ്രകടനവും കൂടി ആയതോടെ ബെംഗളൂരുവിന് മികച്ച ടോട്ടലില്‍ എത്തി.
ഒരുഘട്ടത്തില്‍ 200 വരെ ടോട്ടല്‍ പ്രതീക്ഷിച്ച ഇന്നിംഗ്‌സ് 13-14 ഓവറുകളിലാണ് താളം തെറ്റിയത്. 132ന് മൂന്ന് എന്ന നിലയില്‍ നിന്ന് 132ന് ആറ് എന്ന അവസ്ഥയിലേക്ക് ബെംഗളൂരു പതിച്ചു.
14ാം ഓവറിന്റെ അവസാന പന്തില്‍ ഹര്‍ശല്‍ പട്ടേലും 15ാം ഓവറിലെ ആദ്യരണ്ട് പന്തുകളില്‍ മാക്‌സ് വെല്ലും ദിനേഷ് കാര്‍ത്തികുമാണ് പുറത്തായത്.