Connect with us

Kerala

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 17കാരിയുടെ മരണം; കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കേസില്‍ പോക്‌സോ കേസ് എടുത്താണ് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ 17 കാരി മരിച്ച സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍.പെണ്‍കുട്ടി എഴുതിയെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കുറിപ്പിലുണ്ട്. കുറിപ്പില്‍ തീയതി ഇല്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.അണുബാധയെ തുടര്‍ന്ന് ചികിത്സ തേടിയ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ പോക്‌സോ കേസ് എടുത്താണ് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്.

മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തു വന്നത്. കിഡ്നിക്കും തകരാര്‍ സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അടൂര്‍ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

Latest