kulu bus accident
കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 മരണം
അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ഷിംല | ഹിമാചല്‍ പ്രദേശിലെ ടൂറിസം കേന്ദ്രമായ കുളു ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര്‍ കൊല്ലപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 24 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ഇതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 40 പേര്‍ ബസിലുണ്ടായിരുന്നതായാണ് വിവരം.
കുളുവിലെ നെവ്‌ലി ഷാന്‍ഷെര്‍ റോഡില്‍ സയിഞ്ചു താഴ്‌വരയില്‍ ഇന്ന് രാവിലെ 8.30നാണ് അപകടം. ബസ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.
---- facebook comment plugin here -----