Connect with us

National

കര്‍ണാടകയില്‍ 16 ദളിത് നേതാക്കള്‍ കോണ്‍ഗ്രസിലെത്തി

മാഡിഗ സമുദായത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാഡിഗ റിസര്‍വേഷന്‍ ഹൊറാട്ട സമിതിയിലെ സംസ്ഥാന നേതാക്കള്‍ കോണ്‍ഗ്രസിലേക്കെത്തിയിട്ടുണ്ട്.

Published

|

Last Updated

ബെംഗളുരു| കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 16 ദളിത് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്. പട്ടികജാതി വിഭാഗത്തിന്റെ സംവരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന 16 പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസിലെത്തിയത്. ഇത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവില്‍ ബിജെപിയും കോണ്‍ഗ്രസും സജീവപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന 21 നേതാക്കളുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഇതില്‍ മാഡിഗ ഉള്‍പ്പെടെയുള്ള പട്ടികജാതി വിഭാഗത്തില്‍ പെട്ട 16 നേതാക്കളുണ്ട്. കര്‍ണാടകയില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ബിജെപി മാഡിഗ സമുദായത്തിന് കാര്യമായ രീതിയില്‍ പരിഗണിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. അതുകൊണ്ട് മാഡിഗ സമുദായത്തില്‍ നിന്നുള്ള കോണ്‍ഗ്രസിലേക്കുള്ള വരവ് വലിയ രീതിയിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കും.

മാഡിഗ സമുദായത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാഡിഗ റിസര്‍വേഷന്‍ ഹൊറാട്ട സമിതിയിലെ സംസ്ഥാന നേതാക്കള്‍ കോണ്‍ഗ്രസിലേക്കെത്തിയിട്ടുണ്ട്. സമിതിയുടെ സംസ്ഥാന നേതാവ് അംബാന്ന അരോലികര്‍, തിമ്മപ്പ അല്‍കുര്‍, രാജന്ന തുടങ്ങിയവരും പട്ടികയിലുണ്ട്.

അതേസമയം, കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. 224ല്‍ 125 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാകും പ്രഖ്യാപിക്കുക. കര്‍ണാടകയിലെ വിശേഷദിനമായ യുഗാദി നാളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. കോലാര്‍ നോക്കേണ്ടെന്നും ഇക്കുറി വാരുണയില്‍ നിന്ന് മത്സരിക്കാനും എഐസിസി നേതൃത്വം സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

 

 

 

 

Latest