National
ഇന്ത്യയില്‍ 131 പുതിയ കൊവിഡ് കേസുകള്‍; സജീവ കേസുകളുടെ എണ്ണം 1,940 ആയി കുറഞ്ഞു
രോഗം ഭേദമായവരുടെ നിരക്ക് നിലവില്‍ 98.81 ശതമാനമാണ്.

ന്യൂഡല്‍ഹി| ഇന്ത്യയില്‍ 131 പുതിയ കൊവിഡ്19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളമുള്ള സജീവ കേസുകളുടെ എണ്ണം 1,940 ആയി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച കേരളത്തിലും ഉത്തര്‍പ്രദേശിലുമായി രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു.
രോഗം ഭേദമായവരുടെ എണ്ണം 4,41,49,111 ആണ്. രോഗം ഭേദമായവരുടെ നിരക്ക് നിലവില്‍ 98.81 ശതമാനമാണ്. അതേസമയം, കേസിലെ മരണനിരക്ക് 1.19 ശതമാനവുമാണ്. തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച നാല് പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി, ഇതില്‍ മരണമില്ല.
---- facebook comment plugin here -----