Connect with us

Health

100 ദിനം നില്‍ക്കുന്ന വില്ലന്‍ ചുമ; മുന്നറിയിപ്പ് നല്‍കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍

ബോര്‍ഡിടെല്ല പെര്‍ട്യൂസിസ് ബാക്ടീരിയയാണ് വില്ലന്‍ ചുമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

Published

|

Last Updated

ലണ്ടന്‍| ഒരു പകര്‍ച്ച വ്യാധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍. നൂറ് ദിവസം നീണ്ട് നില്‍ക്കുന്ന വില്ലന്‍ ചുമകൊണ്ട് ഉറക്കം പോകുന്ന അവസ്ഥയിലാണ് യു.കെയിലെ പല ആളുകളും. സാധാരണ ജലദോഷം പോലെ തുടങ്ങുന്ന രോഗം പതിയെ നിര്‍ത്താതെയുള്ള മൂന്ന് മാസം നീളുന്ന ചുമയായി മാറുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഈ വര്‍ഷം ജൂലൈക്കും നവംബറിനും മധ്യേ 716 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വന്ന രോഗ വ്യാപനത്തിന്റെ മൂന്നിരട്ടിയാണ് ഇത്. ബോര്‍ഡിടെല്ല പെര്‍ട്യൂസിസ് ബാക്ടീരിയയാണ് വില്ലന്‍ ചുമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ ജീവന് ഒരുകാലത്ത് വലിയ ഭീഷണിയായിരുന്ന വില്ലന്‍ ചുമയ്ക്കെതിരെ, 1950കളില്‍ വാക്സീന്‍ വന്നതോടെ ഒരു പരിധി വരെ കുറഞ്ഞു.

കുഞ്ഞുങ്ങളെ മാത്രമല്ല, മുതിര്‍ന്നവരേയും വില്ലന്‍ ചുമ ബാധിക്കും. ഹെര്‍ണിയ, ചെവിയില്‍ ഇന്‍ഫെക്ഷന്‍, തനിയെ മൂത്രം പോവുക എന്നിവയ്ക്ക് വില്ലന്‍ ചുമ കാരണമാകാറുണ്ട്. വില്ലന്‍ ചുമ ഛര്‍ദി, വാരിയല്ലുകള്‍ തകരുന്നതിനും വരെ കാരണമായേക്കാമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വ്യക്തമാക്കുന്നത്. വില്ലന്‍ ചുമയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും കുട്ടികള്‍ക്കായി വാക്സീനുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

 

 

 

 

---- facebook comment plugin here -----

Latest