ഇത് ഹൃദയത്തിന്റെ വർത്തമാനം

കറുമ്പിയാട് എന്ന കവിതാസമാഹാരത്തിലെ എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചപ്പെട്ടിരിക്കുന്നു എന്ന് നിസ്സംശയം പറയാം. അനുഭവങ്ങളുടെ ഒരു ലോകം തന്നെ കവി നമുക്ക് മുമ്പിൽ തുറന്നിട്ടിരിക്കുന്നു. സമൂഹത്തിന് നേരെയുള്ള ചൂണ്ടുപലകയായി പല കവിതകളും നമ്മുടെ ഹൃദയപരിസരത്തിൽ ചിന്തകളെ ഉണർത്തുന്നു.

അഴിക്കുള്ളിലെ സ്വാതന്ത്ര്യകാഹളങ്ങൾ

സമൂഹം രോഗികളാക്കിത്തീർക്കുന്ന ദുർബലരുടെ ചിത്രം ഈ നോവൽ നമുക്ക് ഉൾക്കാഴ്ചയേകുന്നുണ്ട്. അസന്തുഷ്ടരായ ജനത ഏകാധിപത്യത്തോട് കലഹിക്കുന്ന രാഷ്ട്രീയമാണ് നോവൽ പറയുന്നത്. ഒരു ജനതയെ ഭ്രാന്തരാക്കി വാഴുന്ന അധികാരത്തോടുള്ള കലഹമാണിതിൽ.

കവി പറയുന്ന കഥകൾ

മടങ്ങിവന്ന് പിറന്ന മണ്ണിനെ ആവോളം അനുഭവിച്ചറിയുകയാണ് കവി. ഓർമകളും അനുഭവങ്ങളും വികാര വിചാരപ്പെടലുകളും നിറഞ്ഞ ഈ ചെറിയ വലിയ ജീവിതത്തിന്റെ പുസ്തകാവിഷ്‌കാരമാണ് "റാമല്ല ഞാൻ കണ്ടു' എന്ന ആത്മകഥ. മുരീദ് ബർഗൂതിയുടെ മാത്രം കഥയല്ലിത്, പിറന്ന മണ്ണിനെ പുണരാനാകാതെ പോയ ഒരായിരം ഫലസ്തീനികളുടെത് കൂടിയാണ്.

നെഞ്ചേറ്റാൻ മറന്ന ദേശത്തിന്റെ ജാതകം

നീളക്കൂടുതൽ വായനയുടെ ഗൗരവവും രസാനുഭൂതിയും തെല്ലും ചോർത്തിക്കളയാതെ ആവിഷ്‌കരിക്കുന്നതിൽ കൃതഹസ്തമായ രചനാപാടവം സൃഷ്ടിച്ച കെ ആർ വിശ്വനാഥൻ മലയാളത്തിൽ ഇനിയും വേണ്ടത്ര വായിക്കപ്പെട്ടിട്ടില്ല എന്നത് പരിഹരിക്കപ്പെടേണ്ട കുറവു തന്നെയാണ്.

ശബ്ദമുഖരിതമായ ദശാബ്ദം

ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ ചൊല്ലിയുള്ള പര്യാലോചനകൾ ധൈഷണിക മണ്ഡലങ്ങളിൽ സജീവമായ സാഹചര്യത്തിലൂടെ നാം കടന്നുപോയിക്കൊണ്ടിരിക്കെ, ഒരാവർത്തി വായിക്കേണ്ടതാണ് പ്രണാബ് മുഖർജിയുടെ ഇന്ദിരാ നാളുകളുടെ ഈ പുസ്തകം. പൗരന്മാരുടെ ജീവൽപ്രശ്‌നങ്ങളെ മുഖവിലക്കെടുക്കുന്നതും ജനാഭിലാഷങ്ങളുടെ സംരക്ഷണം സാധ്യമാക്കേണ്ടതുമായ നവ ജനാധിപത്യം കെട്ടിപ്പടുക്കുന്നതിൽ ജാഗ്രതയുടെയും കരുതലിന്റെയും പാഠം തുറന്നുവെക്കുന്നുണ്ട് ഈ രചന.

9/ 11: അക്ഷരങ്ങൾ പടുത്തതും പൊളിച്ചതും

രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ളതായിരുന്നു വേൾഡ് ട്രേഡ് സെന്റർ അക്രമണം. പല രാജ്യങ്ങൾക്കും സങ്കൽപ്പിക്കാൻ പോലും സാധ്യമാകാത്തത്രയും അത്യാധുനിക സുരക്ഷാസംവിധാനങ്ങൾ സ്വന്തമായുണ്ടായിട്ടും എന്തുകൊണ്ട് കാര്യക്ഷമമായി ഇടപെട്ടില്ല എന്നത് നോവൽ കഥാപാത്രമായ ഡോണയിൽ വലിയ ചോദ്യമായി വളരുന്നുണ്ട്.

ആർത്തനാദങ്ങൾക്കും ആക്രോശങ്ങൾക്കുമിടയിലെ ഇന്ത്യ

ഇന്ത്യൻ സമൂഹത്തിന്റെ വിവിധ അടരുകളിലുള്ളവർ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളാണ് ഹർഷ് മന്ദർ തന്റെ fatal accidents of birth എന്ന ഗ്രന്ഥത്തിൽ ആവിഷ്‌കരിക്കുന്നത്.

ജനഹൃദയങ്ങളിലെ രണഭേരി

ഇ എം എസ് വിടവാങ്ങിയിട്ട് മാർച്ച് 19ന് 21 വർഷം തികയുകയാണ്. ഇന്നും ഇ എം എസിനെ പറ്റി ആര് എന്തെഴുതിയാലും ശ്രദ്ധിക്കപ്പെടും. ഒരു യുഗപുരുഷന് മാത്രം സാധ്യമാകുന്ന ശക്തിവിശേഷം! അതിഥി വായന: ടി ആർ തിരുവഴാംകുന്ന്

നഗരത്തിന്റെ കറുപ്പും വെളുപ്പും തേടുന്ന തൂലിക

പഴമയുടെയും ഓര്‍മയുടെയും ശോകഛായ മൂടിയ ഇരിപ്പു മുറി മ്യൂസിയങ്ങളാണ് ഓര്‍ഹാന്‍ പാമുകിന്റെ ഓര്‍മയുടെ കനലുകള്‍.

ഇല്ല, നഷ്ടപ്പെട്ടിട്ടില്ല ആ ചരിത്രം

ലോസ്റ്റ് ഹിസ്റ്ററിയുടെ ആഖ്യാന ശൈലിയാണ് ഏറ്റവും ഹൃദ്യം. ഒരു നോവല്‍ പോലെ ഒഴുകുന്നൊരു ചരിത്ര പുസ്തകം. ഇത്ര മനോഹരമായി ചരിത്രം വായിച്ചതോര്‍ക്കുന്നില്ല. കണ്‍മുന്നിലെന്ന പോലെ വായനക്കാരനെ അനുഭവിപ്പിക്കുന്ന വര്‍ത്തമാന കാലത്തെ ഒരു സംഭവം മുന്നിലേക്കിട്ടാണ് ഓരോ അധ്യായവും ആരംഭിക്കുന്നത്. ഇത്തരം കഥകളില്‍ നിന്നാണ് ചരിത്രത്തിലേക്ക് മോര്‍ഗന്‍ നൂല്‍ വലിച്ചു കെട്ടുന്നത്.