Connect with us

Books

കാന്തപുരത്തിന്റെ ആത്മകഥ 'വിശ്വാസപൂർവ്വം' ബുക്കിംഗ് ആരംഭിച്ചു

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിലാണ് ബുക്കിംഗ് ആരംഭിച്ചത്

Published

|

Last Updated

കാസർഗോഡ് | ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവ്വം’ പുസ്തകത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. കാസർകോട് ചട്ടഞ്ചാലിൽ വെച്ച് നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപനത്തിൽ വെച്ചാണ് ബുക്കിങ് ആരംഭിച്ചത്.

പ്രഖ്യാപന സമ്മേളന നഗരിയിൽ ബുക്കിങ്ങിനെയായി പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ബുക്ക് ചെയ്തവർക്ക് ജനുവരിയിൽ പ്രീ പബ്ലിക്കേഷൻ കൺഫർമേഷൻ മെസ്സേജ് ലഭിക്കും. വൈകാതെ പുസ്തകവും ലഭ്യമാക്കും.

മർകസ് നോളജ് സിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ മലൈബാർ പ്രസ്സ് ആണ് ആത്മകഥയുടെ പ്രസാധകർ. കോപ്പികൾ ആവശ്യമുള്ളവർ +91 7034 022 055 എന്ന വാട്സ്ആപ് നമ്പർ വഴിയോ ഇവിടെ ക്ലിക്ക് ചെയ്തോ ബന്ധപ്പെടണമെന്ന് പ്രസാധകർ അറിയിച്ചു.

---- facebook comment plugin here -----

Latest