Connect with us

Kerala

പി എം ശ്രീ: അവ്യക്തത തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍; പദ്ധതി നടപ്പാക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി

എപ്പോള്‍ തീരുമാനമുണ്ടാകുമെന്ന കാര്യം കൃത്യമായി പറയാന്‍ മന്ത്രി തയ്യാറായില്ല.

Published

|

Last Updated

പത്തനംതിട്ട | പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ അവ്യക്തത തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം റിമൈന്‍ഡര്‍ അയച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

പദ്ധതി നടപ്പാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, എപ്പോള്‍ തീരുമാനമുണ്ടാകുമെന്ന കാര്യം കൃത്യമായി പറയാന്‍ മന്ത്രി തയ്യാറായില്ല.

ശക്തമായ കാറ്റും മഴയും കാരണമാണ് സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ അപകടമുണ്ടായതെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

Content Highlights:
Uncertainty continues over the implementation of the PM Shri scheme in Kerala. Education Minister V Sivankutty stated that a final decision will be made after discussions. The state government is yet to decide whether to execute the project amid ongoing debates with the central government.
 

---- facebook comment plugin here -----

Latest