Connect with us

National

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കാനറിപ്പടക്ക് നാല് ഗോള്‍ ജയം

സാമുവല്‍ ലിനോ ബ്രസീലിനായി ഇരട്ട ഗോളുകള്‍ നേടി തിളങ്ങിയപ്പോള്‍, എസ്റ്റാവോ വില്യനും പെഡ്രോയും മറ്റ് ഗോളുകള്‍ അടിച്ചെടുത്തു

Published

|

Last Updated

കൊല്‍ക്കത്ത |  സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ കാനറി പടയുടെ കരുത്തിന് മുന്നില്‍ പൊരുതി വീണ് ഇന്ത്യ. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. സാമുവല്‍ ലിനോ ബ്രസീലിനായി ഇരട്ട ഗോളുകള്‍ നേടി തിളങ്ങിയപ്പോള്‍, എസ്റ്റാവോ വില്യനും പെഡ്രോയും മറ്റ് ഗോളുകള്‍ സ്വന്തമാക്കി.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ 28-ാം മിനിറ്റില്‍ എസ്റ്റാവോയിലൂടെയാണ് ഗോള്‍വേട്ട തുടങ്ങിയത്.

ബോക്‌സിനുള്ളില്‍ നിന്ന് താരം തൊടുത്ത ശക്തമായ വലംകാല്‍ ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന് തടുക്കാനായില്ല. തുടര്‍ന്ന് 42-ാം മിനിറ്റില്‍ പെഡ്രോ ഇന്ത്യന്‍ പ്രതിരോധത്തെ മറികടന്ന് ബ്രസീലിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

രണ്ടാം പകുതിയിലും ബ്രസീല്‍ ആക്രമണം തുടര്‍ന്നു. 58-ാം മിനിറ്റില്‍ സാമുവല്‍ ലിനോ ലക്ഷ്യം കണ്ടു. ഏഴാം മിനിറ്റില്‍ വിനീഷ്യസിന്റെ ഒരു ഷോട്ട് ഗുര്‍പ്രീത് തടഞ്ഞിട്ടു. മത്സരത്തില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ഗോളാക്കി മാറ്റാനുള്ള ചില അവസരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല.

ഇന്ത്യക്ക് ഗോൾ നേടാനായില്ലെങ്കിലും നിരവധി ഘട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യന്‍ നിരയിലെ ആദ്യ ഇലവനില്‍ മലയാളി താരങ്ങളായ ആഷിക് കുരുണിയന്‍, സഹല്‍ അബ്ദുസ്സമദ്, ബിജോയ് വര്‍ഗീസ് എന്നിവര്‍ കളത്തിലിറങ്ങി.  പകരക്കാരന്റെ വേഷത്തില്‍ പിന്നീട് മുഹമ്മജ് സനാനും കളിക്കാനിറങ്ങി. റയാന്‍ വില്യംസ്, മന്‍വീര്‍ സിങ് കൂട്ടുകെട്ട് ഇന്നും മികച്ച പോരാട്ടം നടത്തി.

Content Highlights: Brazil defeated India 4-0 in a friendly football match held in Kolkata. Samuel Lino scored two goals while Estevao and Pedro netted one each for Brazil. Malayali players Sahal Abdul Samad, Ashique Kuruniyan, Bijoy Varghese, and Mohammed Sanan featured for the Indian side.

 

 

---- facebook comment plugin here -----

Latest