National
ഇന്ധന വില വില വര്‍ധിപ്പിച്ച് നയാര; പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി
ഈ വര്‍ഷം നയാര ഇന്ധനവില വര്‍ധിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്.
ന്യൂഡല്‍ഹി | അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലക്കയറ്റത്തെ തുടര്‍ന്ന് സ്വകാര്യ ഇന്ധനവിതരണ റീടെയില്‍ ശൃംഖലയായ നയാര എനര്‍ജി പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു.
രാജ്യവ്യാപകമായി പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കമ്പനി കൂട്ടിയത്. ഇന്ന് മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു. രാജ്യത്തുടനീളമുള്ള നയാരയുടെ 7,000-ത്തിലധികം പെട്രോള്‍ പമ്പുകളിലാണ് ഈ വിലവര്‍ധന ബാധകമാകുന്നത്.
ഈ വര്‍ഷം നയാര ഇന്ധനവില വര്‍ധിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മാര്‍ച്ചിലും കമ്പനി വില കൂട്ടിയിരുന്നെങ്കിലും പിന്നീട് ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ ജൂലൈയില്‍ പിന്‍വലിച്ചിരുന്നു.
അതേസമയം രാജ്യത്തെ 90 ശതമാനത്തിലധികം ഇന്ധന പമ്പുകളും നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റം വരുത്താതെ തുടരുമ്പോഴാണ് നയാര വില വര്‍ദ്ധിപ്പിച്ചത്.
Content Highlights: Private fuel retailer Nayara Energy has increased petrol prices by 5 rupees and diesel by 3 rupees per liter across India due to rising global crude oil rates. The new prices affect over 7,000 outlets today. Meanwhile, state-run oil companies like Indian Oil have kept their fuel prices unchanged.





