Saudi Arabia
സഊദിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണ ശ്രമം സഖ്യ സേന തകര്‍ത്തു
കിഴക്കന്‍ അല്‍-ജൗഫില്‍ വെച്ചാണ് നാല് ഹൂതി ഡ്രോണുകള്‍ വെടിവച്ചിട്ടത്
റിയാദ് | സഊദി അറേബ്യക്ക് നേരെ വീണ്ടുമുണ്ടായ ഡ്രോണ്‍ ആക്രമണ ശ്രമത്തെ സഊദി സഖ്യ സേന തകര്‍ത്തു.ഹൂതി മിലിഷ്യയുടെ നാല് ഡ്രോണുകള്‍ അല്‍-ജൗഫ് ഗവര്‍ണറേറ്റിന് കിഴക്ക് അല്‍-ഷഹ്ല വ്യോമ മേഖലയില്‍ വെച്ച് സായുധ സേനയുടെ വ്യോമ പ്രതിരോധ വിഭാഗം വെടിവെച്ചിട്ടതായി വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.
101-ാം ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ വ്യോമ പ്രതിരോധ വിഭാഗം ശത്രു ഡ്രോണുകളെ നേരിടുകയും, അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ വെടിവെച്ചിടുകയും ചെയ്തതായി സായുധ സേനാ മീഡിയ സെന്റര്‍ വ്യക്തമാക്കി.
ആറാം സൈനിക മേഖലയിലെ പോര്‍മുഖത്തുള്ള സായുധ സേനാ വീരന്മാരുടെ ജാഗ്രതയെയും, ശത്രുക്കളുടെ ഏത് ഭീഷണിയെയും നേരിടാനുള്ള അവരുടെ നിരന്തരമായ സജ്ജതയെയും സൈനിക വൃത്തങ്ങള്‍ പ്രശംസിച്ചു.
Content Highlights: Saudi-led coalition forces successfully intercepted and destroyed four Houthi drones over eastern Al-Jouf. Major General Turki Al-Malki confirmed the air defense unit shot them down before reaching targets. Military sources praised the readiness of forces in the Sixth Military Region.





