Connect with us

National

മലേഷ്യയെ വീഴ്ത്തി; ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണ്ണ നേട്ടം

ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ തുടർച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്നത്

Published

|

Last Updated

നഗോയ |  ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി ഫൈനലില്‍ മലേഷ്യയെ അഞ്ച് ഗോളിന് തകര്‍ത്ത് ഇന്ത്യക്ക് സ്വര്‍ണം. ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ തിളക്കമുള്ള ജയത്തോടെ ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണ്ണ നേട്ടമാണിത്. ഈ ചരിത്ര വിജയത്തിലൂടെ 2028 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലേക്ക് നേരിട്ടുള്ള യോഗ്യതയും ഇന്ത്യന്‍ സംഘം സ്വന്തമാക്കിയിട്ടുണ്ട്.

മത്സരത്തിലുടനീളം ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ മലേഷ്യക്ക് ഒരവസരവും നല്‍കിയില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കി ടീമിനെ മുന്നില്‍ നയിച്ചു.

ഒപ്പം ജുഗ്രാജ് സിംഗ്, ഹാര്‍ദിക് സിംഗ് എന്നിവരും ഗോളുകള്‍ നേടിയപ്പോള്‍, അഭിഷേകും സുഖ്ജീത് സിംഗും ചേര്‍ന്ന് ഒരുക്കിയ മനോഹരമായ നീക്കത്തിനൊടുവില്‍ ഷിലാനന്ദ് ലാക്ര ഓപ്പണ്‍ പ്ലേയിലൂടെ ഇന്ത്യക്കായി അഞ്ചാം ഗോളും നേടി.

 

---- facebook comment plugin here -----

Latest