International
ഏഷ്യന്‍ ഗെയിംസ്; പുരുഷ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തിയത്.
നഗോയ| ഏഷ്യന്‍ ഗെയിംസില്‍ വനിതകള്‍ക്ക് പിന്നാലെ പുരുഷ ടി20 ക്രിക്കറ്റിലും ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തിയത്. ഇന്ത്യ 19 റണ്‍സിനാണ് വിജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങിന് ഇറങ്ങിയ പാക് ടീമിന് 6 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
പാകിസ്ഥാനായി ഹസന്‍ നവാസ് അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയെ വെല്ലുവിളിച്ച് പൊരുതിയെങ്കിലും അന്തിമ ജയത്തിലേക്ക് ടീമിനെ എത്തിക്കാന്‍ സാധിച്ചില്ല. 51 പന്തില്‍ 7 സിക്സും 5 ഫോറും സഹിതം ഹസന്‍ നവാസ് 96 റണ്‍സെടുത്തു. വാഷിങ്ടന്‍ സുന്ദറാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നാലെ 36ല്‍ നില്‍ക്കെ ഉസ്മാന്‍ ഖാനെ (3) അക്ഷര്‍ പട്ടേലും പുറത്താക്കി.
പവര്‍ പ്ലേ അവസാനിച്ചതിനു പിന്നാലെ സ്‌കോര്‍ 39ല്‍ നില്‍ക്കെ പാകിസ്ഥാന് മൂന്നാം വിക്കറ്റും നഷ്ടമായി. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, ശിവം ദുബെ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.
ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി അഭിഷേക് കത്തും അതിവേഗ അര്‍ധ സെഞ്ച്വറി നേടി. 20 പന്തില്‍ 6 സിക്സും 3 ഫോറും സഹിതം അഭിഷേക് 52 റണ്‍സ് അടിച്ചെടുത്തു. താരത്തിന്റെ മികവില്‍ ഇന്ത്യ പവര്‍പ്ലേയില്‍ തൂക്കിയത് 36 പന്തില്‍ 81 റണ്‍സാണ്. ഫൈനലിലും വൈഭവ് സൂര്യവംശി- അഭിഷേക് ശര്‍മ കൂട്ടുകെട്ടാണ് ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍ മൂന്നാം സ്ഥാനത്തും ബാറ്റിങിനെത്തി. സ്‌കോര്‍ 28ല്‍ നില്‍ക്കെ ഇന്ത്യക്ക് വൈഭവിനെ നഷ്ടമായി. പിന്നാലെ ഇറങ്ങിയ സഞ്ജുവിന് തിളങ്ങാനായില്ല.
Content Highlights: India secured the gold medal in men’s T20 cricket at the Asian Games by defeating Pakistan by 19 runs in the final. Batting first, India set a target of 211/6, driven by Abhishek Sharma’s explosive half-century. Despite Hasan Nawaz’s fighting 96, Pakistan was restricted to 192/6 in their 20 overs.


