Kerala
പിഎം ശ്രീ; പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്
കൂടുതല്‍ നടപടികള്‍ സ്വീകരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കേണ്ടെന്നാണ് തീരുമാനം
തിരുവനന്തപുരം|പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്. മുസ്ലിം ലീഗിലെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ മുഖ്യമന്ത്രി വി ഡി സതീശനുമായും ആശയവിനിമയം നടത്തിയെന്നാണ് സൂചന. എംഎസ്എഫ് മുതല്‍ മുസ്ലിം ലീഗ് വരെ എല്ലാ തലങ്ങളിലും വലിയ രാഷ്ട്രീയ വിയോജിപ്പുകള്‍ പദ്ധതിയില്‍ നിലനില്‍ക്കുകയാണ്.
വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കേണ്ട എന്നാണ് തീരുമാനം. നിലവില്‍ അനാവശ്യമായി നിരവധി വിവാദങ്ങളുണ്ടായിട്ടുണ്ട്. നിലപാട് എടുത്തേ മതിയാകൂ എന്ന് നിര്‍ബന്ധിത സാഹചര്യം വരുന്നെങ്കില്‍ മാത്രം തുടര്‍നടപടിയുണ്ടാകും. ഉപസമിതി ചേരുന്നത് അടക്കമുള്ള കാര്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.വലിയ വിവാദങ്ങളും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുമുണ്ടായ ഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു അനൗദ്യോഗിക തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തുന്നത്.
നേരത്തെ, പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം കത്ത് അയച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്കായിരുന്നു കത്തയച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണം. വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കണമെന്നും കത്തില്‍ പറയുന്നു. ഈ സര്‍ക്കാര്‍ വന്ന ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്. എന്നാല്‍ നിലവില്‍ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് വിവരം.
Content Highlights:
The Kerala Education Department has decided to temporarily hold off on implementing the PM SHRI scheme due to strong opposition from the Muslim League and MSF. Minister N Shamsudheen discussed the matter with CM V D Satheesan. The Center had previously urged the state to speed up the process.

