Kerala
നെന്മാറയില്‍ കനത്ത മഴയില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണ് അപകടം; ഉറങ്ങിക്കിടന്നയാള്‍ മരിച്ചു
നെന്മാറ പുത്തന്‍തറ കണിമംഗലം മുരുകേശനാണ് മരിച്ചത്.
പാലക്കാട്| പാലക്കാട് നെന്മാറയില്‍ കനത്ത മഴയില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണ് ഉറങ്ങിക്കിടന്നയാള്‍ മരിച്ചു.
നെന്മാറ പുത്തന്‍തറ കണിമംഗലം മുരുകേശനാണ് മരിച്ചത്. 58 വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മുരുകേശന്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീടിന്റെ മുറിയുടെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു.
കനത്ത മഴ ആയതിനാല്‍ സംഭവം ആരും അറിഞ്ഞിരുന്നില്ല. തൊട്ടടുത്ത് വീടുകളൊന്നുമില്ല. വെള്ളിയാഴ്ച രാവിലെ മുരുകേശന്റെ സഹോദരന്‍ എത്തിയപ്പോഴാണ് വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണത് കണ്ടത്. തുടര്‍ന്ന് പ്രദേശവാസികളെ വിവരമറിയിച്ചു. പ്രദേശവാസികളുടെ സഹായത്തോടെയാണ് മുരുകേശനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയത്. ഉടന്‍ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Content Highlights:
A 58-year-old man named Murugesan died after the wall of his house collapsed on him during heavy rains in Nemmara, Palakkad. He was living alone, and the incident came to light only on Friday morning when his brother arrived. Though rushed to the hospital, he was declared dead.

