Connect with us

Kerala

സഊദി അറേബ്യയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

കോട്ടയം പാലാ സ്വദേശിനി ജെയ്സി മോള്‍ മാത്യു(36), കോട്ടയം കുരുമുള്ളൂര്‍ ആനച്ചേരി അഞ്ചക്കുന്നേല്‍ സ്വദേശിനി ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികള്‍.

Published

|

Last Updated

മക്ക| സഊദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. വാഹനത്തില്‍ സഞ്ചരിച്ച നാല് നഴ്സുമാരും ഡ്രൈവറുമാണ് മരിച്ചത്. കോട്ടയം പാലാ സ്വദേശിനി ജെയ്സി മോള്‍ മാത്യു(36), കോട്ടയം കുരുമുള്ളൂര്‍ ആനച്ചേരി അഞ്ചക്കുന്നേല്‍ സ്വദേശിനി ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികള്‍.

അപകടത്തില്‍ തമിഴ്‌നാട് സ്വദേശിനികളായ മറ്റു രണ്ട് നഴ്സുമാരും വാഹനം ഓടിച്ച സഊദി പൗരനും മരിച്ചു. തഞ്ചാവൂര്‍ പട്ടുകോട്ടയ് സ്വദേശിനി ദേവമണി ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശിനികള്‍.

മരിച്ച നാല് പേരും നഴ്സുമാരാണ്. സഊദിയിലെ സര്‍ക്കാര്‍ ഡിസ്പെന്‍സറിയില്‍ നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. അവധി ദിവസമായിരുന്നതിനാല്‍ വെള്ളിയാഴ്ച വൈകിട്ട് ഷോപ്പിംഗിനായി ഇറങ്ങിയതായിരുന്നു ഇവര്‍. 100 കിലോമീറ്റര്‍ അകലെയുള്ള റാനിയ എന്ന സ്ഥലത്തേക്കായിരുന്നു യാത്ര. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Content Highlights:
Five people including two Malayali nurses were killed in a road accident on the Taif-Rania road in Saudi Arabia. The deceased Malayalis were Jeisy Mol Mathew and Jobina John from Kottayam. The incident occurred while they were traveling for weekend shopping when another vehicle collided with theirs.

 

---- facebook comment plugin here -----

Latest