Connect with us

UAE

യു എ ഇയിൽ 11.5 കോടി ദിർഹം വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി; 14 പേർ അറസ്റ്റിൽ

പിടിച്ചെടുത്തത് 2.3 ടൺ ലഹരിവസ്തുക്കൾ

Published

|

Last Updated

ദുബൈ| യു എ ഇയിൽ വിതരണത്തിനെത്തിച്ച 2.3 ടണ്ണിലധികം വരുന്ന വൻ മയക്കുമരുന്ന് ശേഖരം പിടികൂടി ദുബൈ പോലീസ്. അന്താരാഷ്ട്ര കുറ്റകൃത്യ സംഘവുമായി ബന്ധമുള്ള ഏഷ്യൻ വംശജരായ 14 പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. വിപണിയിൽ ഏകദേശം 11.5 കോടിയിലധികം ദിർഹം വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

വിദേശത്തുനിന്നുള്ള ക്രിമിനൽ സംഘം രാജ്യത്ത് വൻതോതിൽ ലഹരിവസ്തുക്കൾ വിതരണം ചെയ്യാൻ ഒരുങ്ങുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. പ്രതികളുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച അന്വേഷണസംഘം ആസൂത്രിതമായ നീക്കത്തിലൂടെ പ്രതികളെ വലയിലാക്കുകയായിരുന്നു.

113 പെട്ടികളിലായി സൂക്ഷിച്ചിരുന്ന സനാക്‌സ്, ട്രമഡോൾ, ലിറിക്ക തുടങ്ങിയ മയക്കുമരുന്ന് ഗുളികകളും മിഡ്രിയാസിൽ ഐ ഡ്രോപ്‌സ്, ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ലഹരി പുരട്ടിയ പ്രത്യേക പേപ്പറുകൾ എന്നിവയുമാണ് പിടിച്ചെടുത്തത്. പ്രതികൾ വിദേശത്തെ സംഘടിത ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും തുടർനടപടികൾക്കായി ജുഡീഷ്യൽ അതോറിറ്റിക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

Content Highlights: Dubai Police seized over 2.3 tonnes of narcotics worth more than 115 million Dirhams in a major operation. Authorities arrested 14 Asian nationals connected to an international organized crime network following a tip-off. The seized items included psychotropic pills, crystal meth, marijuana, and laced papers.

 

Latest