Connect with us

Ongoing News

ഫ്ളൈദുബൈ വിമാനത്തിൽ പൈലറ്റിന് നേരെ സഹപൈലറ്റിന്റെ ആക്രമണം: ഭീകരാക്രമണ ശ്രമമെന്ന് യു എ ഇ അന്വേഷണ റിപ്പോർട്ട്

വിമാനത്തിലെ സഹപൈലറ്റ് ആണ് ആക്രമണത്തിന് പിന്നിലെന്ന് യു എ ഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ ഹമദ് സൈഫ് അൽ ശംസി

Published

|

Last Updated

ദുബൈ | ദുബൈയിൽ നിന്ന് തെൽ അവീവിലേക്ക് പറന്ന ഫ്ളൈദുബൈ എഫ് സെഡ് 1073 (FZ1073) വിമാനത്തിൽ സംഭവിച്ചത് ഭീകരാക്രമണ ശ്രമമായിരുന്നുവെന്ന് യു എ ഇ ഔദ്യോഗിക അന്വേഷണത്തിൽ സ്ഥിരീകരിച്ചു. വിമാനത്തിലെ സഹപൈലറ്റ് ആണ് ആക്രമണത്തിന് പിന്നിലെന്ന് യു എ ഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ ഹമദ് സൈഫ് അൽ ശംസി അറിയിച്ചു.

ബോയിംഗ് 737 മാക്സ് 8 വിമാനം ആകാശത്ത് പറന്നുകൊണ്ടിരിക്കുമ്പോൾ കോക്പിറ്റിൽ വെച്ച് സഹപൈലറ്റ്, പ്രധാന പൈലറ്റിനെ ക്രാഷ് കോടാലി (Crash Axe) ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സഹപൈലറ്റ് ശ്രമിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ വാതിലുകളും പാനലുകളും തകർക്കാൻ കോക്പിറ്റിൽ സൂക്ഷിക്കുന്ന സുരക്ഷാ ഉപകരണമാണ് ക്രാഷ് കോടാലി.

സെപ്റ്റംബർ 30 നാണ് ഫ്ളൈ ദുബൈ വിമാനത്തിൽ ഭീകരാക്രമണ ശ്രമം അരങ്ങേറിയത്. തുടർന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഉടൻ ഇടപെട്ടാണ് സാഹചര്യം നിയന്ത്രണവിധേയമാക്കിയത്. ആക്രമണത്തിൽ പൈലറ്റിനും സഹപൈലറ്റിനും മറ്റ് ചില ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യവും പ്രകോപനവും കണ്ടെത്താൻ പൊതുജന പ്രാതിനിധ്യ അന്വേഷണ സംഘവും മറ്റ് അധികൃതരും സാങ്കേതിക, ഡിജിറ്റൽ, ഭൗതിക തെളിവുകൾ പരിശോധിച്ച് വരികയാണ്. സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയവും പ്രാഥമിക അന്വേഷണ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അന്തിമ അന്വേഷണ റിപ്പോർട്ട് നടപടികൾ പൂർത്തിയായ ശേഷം പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights

UAE investigation revealed that a flydubai co-pilot attempted a terrorist act on flight FZ1073 to Israel using a cockpit crash axe. The crew intervened and safely diverted the Boeing aircraft to Tabuk Airport in Saudi Arabia. Investigations are ongoing to determine motives and related connections.