Saudi Arabia
സഊദിയിലെ അസീര്‍ മേഖലയില്‍ വെച്ച് തകര്‍ത്ത മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഏഷ്യന്‍ വംശജന് പരുക്ക്; കെട്ടിടത്തിനും നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍
നജ്‌റാനിലെ സ്‌കൂളിന് നേരെയും ആക്രമണം
അസീര്‍ | സഊദിയിലെ അസീര്‍ മേഖലയിലെ അഹദ് റാഫിദയില്‍ ഭീകരവാദികളായ ഹൂതി വിമതര്‍ വിക്ഷേപിച്ച മിസൈല്‍ തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ പതിച്ച് ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ,ഒരു കെട്ടിടത്തിനും നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സിവില്‍ ഡിഫന്‍സ് ഔദ്യോഗിക വക്താവ് അറിയിച്ചു.
ഏഷ്യന്‍ വംശജനാണ് പരുക്കേറ്റത്. ഉടന്‍ തെന്നെ ആവശ്യമായ അടിയന്തര വൈദ്യസഹായം നല്‍കി ആശുപത്രിയിലേക്ക് മാറ്റി. ജനവാസ മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ വ്യോമസേന ആകശത്തു വെച്ചു തന്നെ തകര്‍ത്തിരുന്നു. പ്രദേശത്തെ ഒരു പള്ളിക്കും, നിര്‍ത്തിയിട്ട കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി നടത്തിയ ആക്രമണത്തില്‍ സ്‌കൂള്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് .സംഭവ സമയത്ത് സ്‌കൂളില്‍ വിദ്യാര്‍ഥികളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചു
Content Highlights: An Asian national was injured and property damaged when debris from an intercepted Houthi missile fell in Aseer. A Houthi strike also damaged a school in Najran, though no students were inside during the attack. Saudi Civil Defense responded immediately to manage emergency operations at both sites





