Eduline
ആർ സി ബിയിൽ റിസർച്ച് ട്രെയിനിംഗ്
ശാസ്ത്ര, സാങ്കേതിക വിദ്യാർഥികൾക്ക് അപേക്ഷിക്കാം
ഫരീദാബാദിലുള്ള റീജ്യനൽ സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർ സി ബി) ഗവേഷണത്തിൽ താത്പര്യമുള്ള ശാസ്ത്ര, സാങ്കേതിക വിദ്യാർഥികൾക്ക് റിസർച്ച് ട്രെയിനിംഗ് പ്രോഗ്രാമിന് അവസരം. പഠനകാലയളവിൽത്തന്നെ ഗവേഷണത്തിലുൾപ്പെടെ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം നടത്തുന്നത്. 2027 ജനുവരി അക്കാദമിക് സെഷനിലേക്കാണ് പ്രവേശനം.
പരിശീലനം
ആറ് മാസം മുതൽ ഒരു വർഷം വരെ നീണ്ടുനിൽക്കുന്നതാണ് പരിശീലനം. കുറഞ്ഞത് ആറ് മാസമെങ്കിലും പരിശീ ലനം നേടണം. നാല് വർഷ യു ജി, പി ജി (സയൻസ്, ബി ടെക്, എം ടെക്) അവസാനവർഷക്കാർക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർ ആർ സി ബിയിലെ ഫാക്കൽറ്റികൾക്ക് കീഴിലായിരിക്കും പരി ശീലനം പൂർത്തിയാക്കേണ്ടത്. സയൻസ്, ബയോടെക്നോളജി മേഖലകളിൽ നിന്നുള്ള വിദഗ്‌ധരും പരിശീലനത്തിന് നേതൃത്വംനൽകും.
അപേക്ഷ
ആർ സി ബി വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുള്ള ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം.
അക്കാദമികനേട്ടങ്ങൾ, യോഗ്യത തുടങ്ങി വിശദവിവരങ്ങളുൾപ്പെടുത്തിയ ബയോഡാറ്റ, വകുപ്പുമേധാവി നൽകുന്ന റെക്കമൻഡേഷൻ ലെറ്റർ, ഗവേഷണത്തിലുള്ള താത്പര്യം സംബന്ധിച്ചുള്ള കുറിപ്പ് എന്നിവ അപേക്ഷക്കൊപ്പം സമർപ്പിക്കണം. എന്തുകൊണ്ട് പരിശീലനത്തിന്റെ ഭാഗമാകുന്നു, ഗവേഷണം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി കുറഞ്ഞത് 750 വാക്കിലായിരിക്കണം കുറിപ്പ് തയ്യാറാക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 30. വിവരങ്ങൾക്ക് www.rcb.res.in സന്ദർശിക്കുക.
Content Highlights:
Regional Centre for Biotechnology Faridabad invites applications for its Research Training Program for the January 2027 session. Final year UG and PG science and technology students can apply online at rcb.res.in by October 30. Training lasts between six months to one year under expert guidance.





