Connect with us

Eduline

ഐ ഐ ടി റൂർക്കി പിഎച്ച് ഡി പ്രവേശനം

താത്പര്യമുള്ളവർക്ക് ഈ മാസം 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Published

|

Last Updated

2026-27 അധ്യയന വർഷത്തിലെ സ്പ്രിംഗ് സെമസ്റ്ററിലേക്കുള്ള പിഎച്ച് ഡി പ്രവേശനത്തിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി) റൂർക്കി അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലെ ഗവേഷണ, അക്കാദമിക് പ്രോ ഗ്രാമുകളിലേക്കാണ് പ്രവേശനം. താത്പര്യമുള്ളവർക്ക് ഈ മാസം 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
മാസ്റ്റേഴ്‌സ് ബിരുദമുള്ള ജനറൽ, ഇ ഡബ്ല്യു എസ്, ഒ ബി സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് കുറഞ്ഞത് 6.0 സി ജി പി എ അല്ലെങ്കിൽ 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇതോടൊപ്പം ഗേറ്റ്, യു ജി സി നെറ്റ്, സി എസ് ഐ ആർ നെറ്റ്, സീഡ്, ജസ്റ്റ് തുടങ്ങിയ ദേശീയതല പരീക്ഷകളിൽ യോഗ്യത നേടിയിരിക്കണം.

ആഭ്യന്തര മന്ത്രാലയത്തിന്റെ ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് ബി ടെക് അല്ലെങ്കിൽ എം എസ്‌സി ബിരുദം 8.0 സി ജി പി എയോടെ നേടിയവർക്ക് ദേശീയതല പരീക്ഷാ യോഗ്യതയിൽ ഇളവുണ്ട്. ഐ ഐ ടികളിൽ നിന്ന് ബിരുദമോ മാസ്റ്റേഴ്‌സ് ബിരുദമോ 8.0 സി ജി പി എയോടെ നേടിയവർക്കും ഈ ഇളവ് ലഭിക്കും.
നാല് വർഷത്തെ ബാച്ചിലേഴ്‌സ് ബിരുദമുള്ളവർക്ക് കുറഞ്ഞത് 7.50 സി ജി പി എ അല്ലെങ്കിൽ 75 ശതമാനം മാർക്കും ദേശീയതല പരീക്ഷയിലെ യോഗ്യതയും ആവശ്യമാണ്.

നവംബർ 16 മുതൽ 21 വരെയാണ് എഴുത്തുപരീക്ഷയും അഭിമുഖവും നടത്താൻ നിശ്ചയിച്ചിട്ടുള്ള താത്കാലിക തീയതികൾ. ജനുവരി ഏഴ്, എട്ട് തീയതികളിൽ അക്കാദമിക് രജിസ്‌ട്രേഷൻ നടക്കും. ജനുവരി 11ന് ക്ലാസ്സുകൾ ആരംഭിക്കും.

വനിതകൾക്ക് പ്രത്യേക ഫെലോഷിപ്പ്

ആഭ്യന്തര മന്ത്രാലയത്തിന്റെ ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് ബി ടെക്, ബി ഇ, ബി ആർക് അല്ലെങ്കിൽ ബി ഡെസ് ബിരുദം നേടിയ 8.5 സി ജി പി എയോ അതിൽ കൂടുതലോ ഉള്ള വനിതാ ഉദ്യോഗാർഥികൾക്ക് ശകുന്തള ഫെലോഷിപ്പിന് അർഹതയുണ്ട്. ഈ വിഭാഗത്തിലുള്ളവർക്ക് ഗേറ്റ്, സീഡ് തുടങ്ങിയ ദേശീയതല പരീക്ഷകളുടെ യോഗ്യതയിൽ ഇളവും ലഭിക്കും.

ഇതിന് പുറമെ കാനഡ, ഫ്രാൻസ്, ജപ്പാൻ, തായ്‌ലാൻഡ്, തായ്‌വാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സർവകലാശാലകളുമായി സഹകരിച്ചുള്ള ജോയിന്റ് ഡോക്ടറൽ പ്രോഗ്രാമിലും വിദ്യാർഥികൾക്ക് അവസരമുണ്ട്.
അപേക്ഷാ നടപടികൾ, വിഭാഗം തിരിച്ചുള്ള യോഗ്യത, മറ്റ് നിബന്ധനകൾ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് https://admission.iitr.ac.in സന്ദർശിക്കുക.

Content Highlights:
IIT Roorkee invites applications for Spring Semester PhD admissions across various research disciplines. Candidates with a Master’s degree and GATE or NET qualification can apply online by October 20. Female candidates with high academic standing are eligible for the Shakuntala Fellowship.

---- facebook comment plugin here -----

Latest